Wednesday, July 6, 2022

കവിത | സുരണ്യ


 

കവിത | ഷൈന എസ്


 

കഥ | രാജൻ തെക്കുംഭാഗം


രാത്രി, അപ്പുവിനുറങ്ങാൻ കഴിഞ്ഞിരുന്നില്ല. അവനെഴുന്നേറ്റ് അടുത്ത വീടിന്റെ മുറ്റത്തേക്കു നോക്കി.

നിലീനയുടെ കുഴിമാടത്തിനു മുകളിലൂടെ, എന്തൊക്കെയോ കൊത്തിപ്പെറുക്കിക്കൊണ്ട് കാക്കകൾ പറന്നുനടക്കുന്നു.

പാതിരാവിൽ പെയ്തമഴയിൽ, നനഞ്ഞ മൺകൂനയിൽ പൂക്കളുടെ വലിയൊരു കൂമ്പാരം.

കുറെ നാളുകളായി അവൾ പറയുന്നു.. നമുക്കൊരു മാടം കെട്ടി കളിക്കാമെന്ന്.

അവളുടെ നിർബന്ധത്തിനു വഴങ്ങിയായിരുന്നു, അവൻ പാമ്പുകളുള്ള അമ്പലപ്പറമ്പിൽ കമ്പുകൾ വെട്ടാനെത്തിയത്!

കൂടെ സുന്ദരിയായ അവളുമെത്തി.

ചുവന്ന പട്ടുപാവാടയും ചുവപ്പും കറുപ്പും നിറങ്ങളിലുള്ള കുപ്പിവളകളുമണിഞ്ഞവൾ. ചുണ്ടിൽ വിരിഞ്ഞ മന്ദഹാസവുമായവൾ!

അമ്മ പലപ്പോഴും പറയുമായിരുന്നു.

"മക്കളെ നിങ്ങളാ പറമ്പിലേക്കൊന്നും പോയേക്കരുത്... ആ പറമ്പിൽ വലിയൊരു പാമ്പമ്മയും അതിന്റ മക്കളുമുണ്ട്!"

അപ്പുവും നിലീനയും കൂടി അമ്പലപ്പറമ്പിൽ നിന്നും ആവശ്യത്തിനുള്ള കമ്പുകൾ വെട്ടിയെടുത്തു.

പിന്നീട്, പുഴയിലിറങ്ങി കാലുകൾ കഴുകി.

കിഴക്കൻ മലകളിൽ നിന്നും പതഞ്ഞൊഴുകിയെത്തുന്ന വെള്ളത്തിന്‌ നല്ല കുളിർമ്മ.

പെട്ടെന്നവൾ പറഞ്ഞു.

"എടാ, എന്റെ കാലിൽ എന്തോ കൊണ്ടു. ദേ, ചോര വരുന്നു!"

അവനാകെ സങ്കടമായി. അപ്പു പറഞ്ഞു.

"നമുക്കമ്മയെ വിളിക്കാം!"

"മുള്ളു കൊണ്ടതായിരിക്കും. അമ്മയോടൊന്നും പറയേണ്ട. അമ്മയറിഞ്ഞാൽ നമ്മളെ വഴക്കു പറയും!"

"ഉം "

അവൻ സങ്കടത്തോടെ മൂ ളുക മാത്രം ചെയ്തു.

അവളുടെ വീട്ടുമുറ്റത്ത് മനോഹരമായൊരു മാടം പണിതു കഴിഞ്ഞപ്പോൾ, അവൾ പോയി ധാരാളം പൂകളുമായി വന്ന്, മുറിയാകെ അലങ്കരിച്ചു.

വിവിധവർണ്ണങ്ങളിലുള്ള പൂക്കളുടെ മത്തുപിടിപ്പിക്കുന്ന സുഗന്ധം.

അവൾ പറഞ്ഞു.

"നമുക്കെന്നെന്നും ഒരുമിച്ച് ഇവിടെ കഴിയാം!"

പിന്നീടവർ, അച്ഛനും അമ്മയുമായി.

അവളവന് ആഹാരം വിളമ്പിക്കൊടുത്തു. പിന്നീടവർ ഉറങ്ങാൻ കിടന്നു.

ഉറക്കത്തിലവൾ ഞരങ്ങുകയും മൂളുകയും ചെയ്തു. വെപ്രാളത്തോടെയവൻ കണ്ണുകൾ തുറന്നു.

അവളുടെ നീലിച്ചകാലുകൾ പിണച്ചു കെട്ടിയിരുന്നു.

വിളറിയ കണ്ണുകൾ തുറന്നിരുന്നു.

അപ്പു വല്ലാത്ത ഭയത്തോടെ വീട്ടിലേക്കോടി!

അച്ഛനുമമ്മയും ധാരാളമാളുകളും അവിടെയെത്തി..

പിന്നീടു നടന്നതൊന്നും അപ്പുവിന് ഓർമ്മിക്കുവാൻ കഴിയുമായിരുന്നില്ല.

എല്ലാമൊരു സ്വപ്നം പോലെ...!

Sunday, July 3, 2022

കവിത | ഉണ്ണി വാരിയത്ത്


 

കവിത | സിന്ധുമോൾ തോമസ്


 

കവിത | അജിത്ത് കെ.


 

കവിത | ഇ. അബ്ദുൽ കലാം


 

കവിത | ടി.പി. രാധാകൃഷ്ണൻ


 

കവിത | ഹരിദാസ് കൊടകര


 

കവിത | ചന്ദ്രമോഹൻ കുമ്പളങ്ങാട്


 

കവിത | അജിത രാജൻ


 

കവിത | ഷാജു കളപ്പുരയ്ക്കൽ


 

കവിത | ശിവൻ തലപ്പുലത്ത്


 






പി.എം. ഭാസ്കരൻ മാസ്റ്റർ സാഹിത്യ പുരസ്കാരം