കളവിൻ്റെ ജാതകം
കളവിൻ്റെ ജാതകം തിരയാൻ നാമാരുമല്ല; എങ്കിലും
കളവിൻ്റെ ജനിതകമാറ്റം
ഒറ്റുകാരൻ്റെ വേദാന്തമാകുന്നു..!
അത് ചിലപ്പോൾ യൂദാസിൻ്റെ സുവിശേഷം പോലെ ജാരൻ്റെ കുമ്പസാരവുമാകാം..!
നിഷിദ്ധ സ്വർഗ്ഗം പോലെ അത് നിഷ്ഠൂര നരകവുമാകാം..!
കളവിന് ശിക്ഷ വിധിക്കുന്നതാര്?
ധർമ്മപുത്രരോ..? ശ്രീകൃഷ്ണനോ..?
കളവ് പിടിക്കപ്പെടുമ്പോൾ നീ ദ്രോണരെ വധിച്ച ധൃഷ്ടദ്യുമ്നനാകും..!
ചോരശാസ്ത്രം അങ്ങനെ ചോര ചിന്തുന്ന ശാസ്ത്രമാകും..!
ധർമ്മാധർമ്മങ്ങൾ പുലരാൻ പലപ്പോഴും കള്ളം അനിവാര്യമാകാം..!
എന്നാൽ കൊള്ളമുതൽ
തൻ്റേതെന്ന് സ്ഥാപിക്കാനുള്ള കള്ളന്യായീകരണങ്ങളുടെ രീതിശാസ്ത്രം നാമിപ്പോൾ
പതിവായി കാണുകയല്ലേ..!
തസ്ക്കരഭാഷ്യം ഇന്നത്തെ
ആചാരമായി ഭവിക്കുമോ..?
തർക്കവിതർക്കങ്ങൾക്കൊടുവിൽ
നീ സർവ്വജ്ഞപീഠം കയറിയേക്കാം..!
ആർക്ക് വേണ്ടി..?എന്തിനു വേണ്ടി..?
- ശുഭ കൊടക്കാട്, CNNBHS.

No comments:
Post a Comment