Wednesday, February 3, 2021

ശ്രീദേവി സുനിൽ


ഏട്ടൻ

എന്നുമെനിക്കെൻ്റെ ഏട്ടനായീ,

നന്മ പകരുന്ന വെൺമയായീ,

ഈ വഴിത്താരയിൽ സ്നേഹമായീ,

നിത്യം ജ്വലിക്കുന്ന ദീപമായീ.

എന്നുള്ളിലെന്നും നിറയുന്ന കുഞ്ഞിളം

തെന്നലെൻ ഏട്ടന്റെ രൂപമല്ലോ.

മെല്ലെ മറഞ്ഞൊരാ ബാല്യമല്ലോ..


സന്ധ്യക്കുകത്തും നിലവിളക്കിൻമുന്നിൽ

 നാമം ജപിച്ചൊരാ നാളുകളും.

അമ്മതൻചാരെ കിടക്കുവാൻ നാം ചെയ്ത 

കൊച്ചുപിണക്കവുമോർമ്മയുണ്ടോ...


ഇനിയൊരു കാലത്തും നമ്മെത്തിരഞ്ഞൊരാ,

 കാലങ്ങൾ ഈ മണ്ണിൽ വന്നിടില്ല.

ഇനിയെത്ര കാലം കൊതിച്ചാലുമാബാല്യം, മാമ്പഴക്കാലമായ് വന്നിടില്ല.

എന്തിനോ മോഹിച്ചു പോകുന്നു ഞാനാ,

 ഓർമ്മതൻ ഊഞ്ഞാലിൽ വീണ്ടുമാടാൻ..

                              - ശ്രീദേവി സുനിൽ

1 comment: