Sunday, December 13, 2020

ശുഭ കൊടക്കാട്

 

മാനസായനം

മനസ്സാം പാൽക്കടൽ കറുത്ത അക്ഷരങ്ങൾ കടഞ്ഞെടുക്കുന്നു..!

പിന്നീടവയെ തിരമാലകൾ പുൽകി വെളുപ്പിക്കുന്നു..!

കറുപ്പിൻ്റെ തീക്ഷ്ണത മേഘം കൊണ്ടുപോയി മഴയായ് പെയ്യിക്കുന്നു ..!

അത് വാക്കുകളുടെ ആനന്ദനടനം..!

വീണ്ടും കടൽ കറുക്കുമ്പോൾ അക്ഷരം വാക്കുകളാകും..!

വാക്കുകൾ വെളുത്ത് കവിതയായ് പുനർജ്ജനിക്കും..!

മനസ്സെന്ന കടൽ കാറും കോളും നിറഞ്ഞലറുമ്പോൾ നീ വെളുക്കേ ചിരിക്കയാണല്ലോ..!

നിനക്കറിയില്ലല്ലോ കടലിൽ മുങ്ങിക്കുളിച്ച് കരകയറി വരുന്ന കവിതയുടെ വേദന..!!

മനസ്സ്, മാന്ത്രിക കുതിരയെ പൂട്ടിയ തേരിൽ തീർത്ഥായനത്തിലായത് എപ്പോഴാവാം..!?

കാറ്റിനോടും കടലിനോടും ആകാശത്തോടും മനസ്സ് മന്ത്രിക്കുന്നത് അതു തന്നെയാവാം..!നമുക്കീ മാനസയാത്രയെ പലയിടങ്ങളിലേക്കുള്ള തീർത്ഥായനമാക്കാം..!

അതിൻവിചാരലോകം വിസ്തൃതമാകും വരെ..!!

                              - ശുഭ കൊടക്കാട്, തൃശൂർ

1 comment:

  1. മനസ്സേ നീയൊരു മാന്ത്രികനോ...?

    നമുക്കീ മാനസയാത്രയേ പലയിടങ്ങളിലേക്കുള്ള തീര്‍ത്ഥയാനമാക്കാം,,,,,,,,
    മനോഹരം ഈ വരികള്‍

    ReplyDelete