കാണാച്ചങ്ങല
ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ നായികമാരാണ് നാമോരോരുത്തരും..!കാണാചങ്ങലയാൽ ബന്ധിതർ..!
എപ്പോഴും ചങ്ങലക്കിലുക്കം ചെവിയിൽ മുഴങ്ങും..!
കടിഞ്ഞാണിട്ട കുതിരയെപ്പോലെ ജാഗരൂകരാകും..!
ഒന്നിലധികം ചങ്ങലകളുടെ ഭാരം നമ്മെ ഉടക്കി വലിക്കുന്നു..!
കൈയ്യും കാലും മനവും മുറിഞ്ഞു
മുറിഞ്ഞ് ചോരയാൽ വടു കെട്ടി
വികൃതമാകുന്ന വ്രണം വേദനയാൽ വിങ്ങി വിതുമ്പുന്നു..!
ചങ്ങലകൾ കൊളുത്തിട്ട് വലിക്കുമ്പോൾ കിലുക്കം
മലയോളം പ്രതിധ്വനിക്കുന്നു..!
കേൾവിയും കാഴ്ചയും മങ്ങി, നോവേറ്റ മനസ്സ്, ചങ്ങലയ്ക്കപ്പുറമുള്ള പ്രതിരോധത്തിൻ്റെ ഉൾക്കാഴ്ചയ്ക്ക് കാത്തിരിപ്പാണിന്നും..!!
- ശുഭ കൊടക്കാട് (സുഭദ്ര ടീച്ചർ)
CNNBHS, ചേർപ്പ്, തൃശൂർ.

വാക്കുകളില്ല ചിന്തിക്കേണ്ടുന്ന വാക്കുകള്‍
ReplyDelete