Monday, January 4, 2021

ഹരിദാസ് കൊടകര


 സസ്യമാനവം

നീളിടം നീട്ടുക

മലനീരിനായ് മനം

ഉള്ളകത്തുണ്ടുകൾ

സസ്യമാനവം ഭുവി


പതിക്കാൻ പകൽനിന്ദ

ജാലം കനൽപ്പക്ഷി

ഇര ദൂരവർജ്ജനം

ധ്യേയശാന്തി


പതിരിടം ചേരുക

കതിർക്കാറ്റ് കാനനം

ജലമെരിവായ്പുകൾ

കാൽ മുടന്തും


അന്ധമനദൂരങ്ങൾ

സായാഹ്നഭസ്മവും

തിരുനീരുറവയും

സ്വപ്നസാക്ഷി


ഭസ്മം നെറുകയിൽ

കൺനിറ നീലിമ

ഘടാകാശവിസ്തരം

കയർപ്പാമ്പുകൾ


ചുവപ്പാണ് നിൻ നിറം

മൊഴിമാറ്റവിത്തുകൾ

കപടന്നു കൂട്ടുകാർ

ചങ്കിടങ്ങൾ


പാപോക്തിചൊല്ലുകൾ

ദുർനടം രാക്കണ്ണ്

എരിപാദവീതവും

ചങ്കിടിപ്പ്


കോരിക്കുടിക്കിലോ

രസനാദവിഹ്വലം

ജരാനര വിപ്ലവം

വികലശ്യാമം


കൺവെള്ളവാടിക

രൗദ്രം ചുവപ്പുകൾ

എണ്ണിയാമോദങ്ങൾ

വദനഗോഷ്ടം


കാൽവയ്പിനാലയം

വീതാന്നമോഹരി

പചനത്തിലഗ്നിയും

ചൂണ്ടവില്ല്


ശമശാല ചൊല്ലുകൾ

തപശമീകുഴലുകൾ

നഗ്നനാഡീത്രയം

ചരണജാലം


പിരിഞ്ഞിടാം നേരുകൾ

പേരുകൾ പൂവുകൾ

ചൂണ്ടാണി മിഥ്യകൾ

ആത്മനൈദ്യം


ഭവനീയ ഭാവുകം

പതിനൊന്നാമിടം

അഗ്നിവാതിൽ തുറ

മോക്ഷവൃത്തം

                - ഹരിദാസ് കൊടകര


No comments:

Post a Comment