Thursday, January 7, 2021

ശുഭ കൊടക്കാട്

 

ദുരിത വർഷം

ദുരിതവർഷം പെയ്തൊഴിഞ്ഞു 

ദയനീയതയും പോയ് മറഞ്ഞു

ഇനി പുത്തനുണർവ്വിൻ്റെ തേൻ കനികൾ നാക്കിലും മനസിലും 

രുചി പകരും..!

മഹാമാരികൾ പെയ്തൊഴിയും 

മധുര മനോഹര നേരമായി ..!

കതിരുകൾ വിളഞ്ഞ്, കലവറ 

നിറയും കാലമായി..!

പുതിയ നെടുവീർപ്പുയർന്നു പൊങ്ങി 

പുതിയ പുലരികൾ കാത്തു നിന്നു..!

ആനയും അമ്പാരിയുമായി ആലവട്ടം വീശി എത്തിയ കാറ്റിനുമുണ്ട് 

പുതിയ സുഗന്ധം..!

പുതുമകൾ പെയ്യുന്ന പുതുവർഷമേ..

നന്മകൾ പെയ്യുവാൻ മനം തുടിച്ചോ..?!

              - ശുഭ കൊടക്കാട്, തൃശൂർ.

No comments:

Post a Comment