പ്രതീക്ഷയോടെ...
പുതുവർഷമാകന്ദം പൂത്തുലഞ്ഞീടും
ഇനിയും നുകരാത്ത കനികൾക്കായി!
ഊഷരമാനസങ്ങളിൽ പെയ്യുവാൻ
കാർമേഘത്തുണ്ടുകൾ തുള്ളിത്തുളുമ്പട്ടെ!
ഉരുകിത്തെളിയും തങ്കത്തകിടുപോൽ
നൊമ്പരങ്ങൾ വജ്റക്കരുത്താകട്ടെ
മണ്ണട്ടകൾപ്പോലളളിയ പേക്കിനാവിൽ
കുങ്കുമാർക്കൻ നൽക്കിരണം പൊഴിക്കട്ടെ!
മഹാമാരിയാലെ കൈവരികൾ തീർത്ത
സ്നേഹസംഗമങ്ങൾ ആർപ്പുവിളിക്കട്ടെ!
നവവത്സരംവന്ന് ആർത്തണയുമ്പോഴും
പകർച്ചപ്പനിയിൽ നനയാതിരിക്കാം!
തിന്നുതീർത്ത കദനങ്ങൾ മറന്നു നാം
ചിറകടിച്ചുയരാം ചിതയിൽ നിന്നും!
ആശകൾ നൂറുമേനി കൊയ്തെടുക്കുവാൻ
വിൽക്കാതിരിക്കാം നമുക്ക് പ്രാണവായുവെ..
നന്മതിരഞ്ഞാകാശവാതിൽ മുട്ടാതെ
പുനർജ്ജനിക്കട്ടെ പൈതൃക പുണ്യങ്ങൾ..
അർക്കാഗ്നിയേറ്റ ഹിമകണമെന്ന പോൽ
ജാതിപ്പോരുകളുo ഒടുങ്ങട്ടെ പാരിൽ...
സദാചാരനാട്യ ഊറ്റങ്ങളും വേണ്ട
സ്നേഹം കത്തും ഗന്ധവുമരുതിനിയും
അശരണർതൻകാവലാൾ സുഗതമ്മ
കൊളുത്തിയ ദീപം നാം പകർന്നു നൽകാം...
- അജിത രാജൻ

👍🏻
ReplyDeleteലളിതവും, സുന്ദരവുമായ വരികൾ...അഭിനന്ദനങ്ങൾ. പുതുവത്സരാശംസകൾ നേരുന്നു
ReplyDeleteലളിതവും, സുന്ദരവുമായ വരികൾ...അഭിനന്ദനങ്ങൾ. പുതുവത്സരാശംസകൾ നേരുന്നു
ReplyDeleteനല്ലൊരു നാളെയെ സ്വപ്നം കാണുന്ന പ്രതീക്ഷ നൽകുന്ന കവിത👌👌👌👌👏👏👏👏
ReplyDelete