ഉണ്ണി വാരിയത്ത് എഴുതിയ രണ്ട് മിനിക്കഥകൾ വായിക്കാം.
അവന്റെ മനസ്സ് തങ്കമാണെന്ന് ചിലർ പറഞ്ഞു. പലരും അത് ഏറ്റുപറഞ്ഞു. വിശ്വസിക്കാതിരിക്കുന്നതെങ്ങനെ?
ഒടുവിൽ, അത് തങ്കമല്ല വെറും പൂച്ചാണെന്ന് തെളിഞ്ഞു. എങ്കിലും, അത് പറയാനും ഏറ്റുപറയാനും അവരാരും തുനിയാത്തത് അവർക്ക് എന്തെങ്കിലും നേട്ടമുള്ളതിനാലാവാമെന്ന് വിശ്വസിക്കാതിരിക്കുന്നതെങ്ങനെ?
അയാൾ പറയും -
ആരുടെയും ജനനം ഒരു സംഭവമല്ല. അതുകൊണ്ട്, ഓർമ്മിക്കേണ്ടതില്ല. മരണവും ഒരു സംഭവമല്ല. അതുകൊണ്ട്, മറക്കാവുന്നതാണ്. പക്ഷെ, ജീവിതം അങ്ങനെയല്ല. അതൊരു സംഭവംതന്നെ. എങ്ങനെ ജീവിച്ചുവെന്നത് മഹാസംഭവവും.
അതുകൊണ്ട്, എങ്ങിനെയെങ്കിലും ജീവിച്ചാൽ പോരാ എന്നു സാരം.



No comments:
Post a Comment