"ഹലോ.. രാംജി.. ഈ ലാബീഗം ബോൽറാ ഹും. ആബ് കഹാം ഹേ.. കേരൾ സേ ഏക് ഖൂബ് സൂരത്ത് ലഡ്കി ആയാ ഹേ...ഏക് ദം നയാ ഹേ.. (ഹലോ രാംജി ഈലാബീഗമാണ് സംസാരിക്കുന്നത്. താങ്കൾ എവിടെയാണ്. കേരളത്തിൽ നിന്നും സുന്ദരിയായ ഒരു പെൺകുട്ടി എത്തിയിട്ടുണ്ട് പുതിയതാണ്).
മറുപടി കേട്ട അവർ പൊട്ടിച്ചിരിച്ചു കൊണ്ട് ഫോൺ ഓഫ് ചെയ്തു. വജ്ര വ്യാപാരിയാണ് ഗുജറാത്ത് കാരനായ രാംജി സേഠ്. ഈലാബീഗത്തിന്റെ കയ്യിൽ എത്തിപ്പെടുന്ന പുതിയ പെൺകുട്ടികളുടെ ആദ്യ അവകാശി രാംജി സേഠാണ്. അതിന് കാരണവുമുണ്ട്. അയാൾ പറയുന്നിടത്ത് ഒന്നോ രണ്ടോ ദിവസത്തേക്ക് പെൺകുട്ടിയെ എത്തിച്ചു കൊടുത്താൽ... മലയാളിയോ തമിഴ നോ ഹിന്ദിക്കാരനോ എണ്ണികൊടുക്കുന്ന കാശ് പോലെയല്ല.. കയ്യിലുള്ള പെട്ടി ഈലാബീഗത്തിന്റെ മുന്നിൽ വെച്ച് തുറക്കും. ഇഷ്ടമുള്ള തെടുക്കാം. ...." കൽക്കട്ട " (കൊൽക്കത്ത ).. ഹുഗ്ളി നദിയുടെ തീരത്ത് സ്ഥിചെയ്യുന്ന കൊൽക്കത്ത പശ്ചിമ ബംഗാൾ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്.
"സോനാഗച്ചി" ഏഷ്യയിലെ ഏറ്റവും വലിയ വേശ്യാലയം ഈ തെരുവിലാണ്. ബംഗാൾ, നേപ്പാൾ ' തുടങ്ങി ഒട്ടുമിക്ക ഭാഷക്കാരും ഇവിടെയുണ്ട്. എത്തിപ്പെട്ടാൽ ഒരു രക്ഷപെടൽ അസാധ്യമാണ്. അടിവില്ലിൽ വീണ എലിയുടെ അവസ്ഥ. രക്ഷപെടാൻ നോക്കിയാൽ കഴുത്ത് മുറുകും അനങ്ങാതെ എതിർക്കാതെ അനുസരിച്ചാൽ കുറേ കാലം കൂടി ജീവിക്കാം. ഇവിടുള്ള തൊണ്ണൂറ്റി ഒൻപത് ശതമാനം സ്ത്രീകളും കാമുകനോ ഭർത്താവോ വിലപേശി വിറ്റ വരാണ്.. നേപ്പാളികളിൽ ചിലർ മാത്രമാണ് എതിർപ്പില്ലാതെ ജോലി ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് പതിനഞ്ചാമത്തെ ദിവസം ഇവിടെ എത്തിപ്പെട്ടതാണ് പാലക്കാട്ട് കാരി ശ്രീവിദ്യ. ചില ദിവസം പത്തിൽ കൂടുതൽ പുരുഷൻമാർക്ക് മുൻപിൽ വസ്ത്രമഴിക്കേണ്ടി വരും." ഇന്നിനി വയ്യാ " എന്ന് പറഞ്ഞാൽ ഈലാ ബീഗത്തിന്റെ തടിച്ച കൈപ്പത്തി കവിളിൽ പോറൽ വീഴ്ത്തും. കൂടെ പൂരത്തെറിയും. അഴകും ആരോഗ്യവും നശിച്ച് രഹസ്യ രോഗങ്ങൾക്ക് അടിമയാകുമ്പോൾ ഇവിടെ നിന്നും പുറത്താക്കും. വയറ് കത്തുമ്പോൾ തെരുവ് വേശ്യയുടെ പുതിയ കുപ്പായമണിയും.. അവിടെ കാമദാഹം തീർക്കാനെത്തുന്നവരിൽ ഏറിയ പങ്കും ഭിക്ഷക്കാരും കുഷ്ഠരോഗികളുമാണ്. ഇന്നലെ നൈറ്റ് ഷിഫ്റ്റായതിനാൽ ഇന്നുച്ചമുതലേ ശ്രീദേവിക്ക് ഡ്യുട്ടിയുള്ളു. ശരീരമാസകലം ഇടിച്ചു നുറുക്കിയ വേദന.. ഇന്നലെ വെളുപ്പിനാണ് വന്നുകിടന്നത്.. പത്ത് മണിയായിട്ടും എഴുന്നേറ്റിട്ടില്ല. വല്ലാത്ത ക്ഷീണം..... വെറുതെ കിടന്നോരോന്നാലോചിക്കുമ്പോൾ കണ്ണ് നിറഞ്ഞൊഴുകും. സിഗരറ്റിന്റെയും മദ്യത്തിനേറെയും വിയർപ്പിൽ കുഴഞ്ഞ ഈ ഇരുട്ടറയ്ക്കുള്ളിൽ നിന്നും ഇനിയുള്ള രക്ഷപെടൽ മരണം മാത്രമാണന്നറിയാം..
സ്കൂൾ ജീവിതത്തിൽ കൂടുതലും 'ഇട്ടിട്ടുള്ളത് പാവാടയും ബ്ളൗസുമാണ്. ഒൻപത് മണിയാകുമ്പോൾ സ്കൂളിലേക്ക് പുറപ്പെടും. കടത്ത് വള്ളം കയറി ഇറങ്ങി അൽപം നടന്നാൽ ഒരു മൺറോഡാണ്. ആ വഴി അൽപം പോയാൽ വിശാലമായ പാടം. വയൽ വരമ്പിലൂടെ തണുത്ത ഇളം കാറ്റേറ്റ് വിളഞ്ഞ് സ്വർണ്ണ നിറത്തിൽ കുലകുത്തി കിടക്കുന്ന നെൻ മണി കളിലൊന്ന് ആരും കാണാതെ പറിച്ച് വായിലിട്ട് ചവച്ച് നടക്കുമ്പോൾ ഒരു പ്രത്യേക ശബ്ദമുണ്ടാക്കി കാളകളുടെ ചന്തിയിൽ മൃദുവായി അടിച്ചു കൊണ്ട് വയലുഴുതു മറിക്കുന്ന തൊപ്പി പാളവെച്ച കർഷകൻ. താഴ്ത്തികൊടുക്കുന്ന കലപ്പ മറിച്ചിടുന്ന ചെളിക്കട്ട കളിൽ നിന്ന് തല പൊന്തിക്കുന്ന ചെറുപ്രാണികളെ നീളമുള്ള കൊക്കുകൾ കൊണ്ട് കൊത്തിത്തിന്നുന്ന അനേകമനേകം വെള്ള കൊക്കുകൾ...

No comments:
Post a Comment