(തപസ്യ സാഹിത്യ ശില്പശാല - കവിതാരചനാമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കവിത)
പകലിന്റെ ചൂടൊന്നാറുന്ന നേരത്ത്
പറയാതെ പലതും പങ്കുവെച്ചോർ നമ്മള്‍.
സന്ധ്യയൊന്നായാലിടക്കിടെ ഘടികാര -
മെന്തേ ചലിക്കാത്തതെന്നു ചിന്തിച്ചവർ..
തിങ്കളിന്‍ ഭംഗിയെ
തൊട്ടറിയാന്‍ രാത്രി
തെല്ലും കളയാതെ ഒന്നിച്ചിരുന്നവർ..
പുലരി തന്‍ മഞ്ഞുകണങ്ങളെയൊരുപോലെ
തൊട്ടു തലോടി തിരിഞ്ഞു കിടന്നവർ..
ഇന്നീയിരുട്ടിന്റെയറ്റങ്ങള്‍ വാരി-
പ്പുതച്ചു നാം നിദ്രയെ തേടിക്കിടക്കവെ,
അറിയാതെയറിയുന്ന ദൂരങ്ങളൊരുപോലെ
നമ്മില്‍ വിശപ്പായി കത്തിപ്പടരവേ..
പകലിന്റെ ചൂടൊന്നാറുന്ന നേരത്ത്
പറയാതെ പലതും പങ്കുവെച്ചോർ നമ്മള്‍.
സന്ധ്യയൊന്നായാലിടക്കിടെ ഘടികാര -
മെന്തേ ചലിക്കാത്തതെന്നു ചിന്തിച്ചവർ..
തിങ്കളിന്‍ ഭംഗിയെ
തൊട്ടറിയാന്‍ രാത്രി
തെല്ലും കളയാതെ ഒന്നിച്ചിരുന്നവർ..
പുലരി തന്‍ മഞ്ഞുകണങ്ങളെയൊരുപോലെ
തൊട്ടു തലോടി തിരിഞ്ഞു കിടന്നവർ..
ഇന്നീയിരുട്ടിന്റെയറ്റങ്ങള്‍ വാരി-
പ്പുതച്ചു നാം നിദ്രയെ തേടിക്കിടക്കവെ,
അറിയാതെയറിയുന്ന ദൂരങ്ങളൊരുപോലെ
നമ്മില്‍ വിശപ്പായി കത്തിപ്പടരവേ..

No comments:
Post a Comment