പരാജയമടയുന്ന
സമരാഭാസത്തിന്നിരകൾ..!
വിജയംവരെ പൊരുതുന്ന
വീര്യമേറും
വാക്കിൻ
മാസ്മര ലഹരി മാത്രം..!
വേട്ടക്കാരനും ഇരയും
തമ്മിലുള്ള അകലം
എന്നും ഒരേപോലെയാകാം..!
എന്തും പരീക്ഷിക്കാൻ
വിധിക്കപ്പെട്ടവർ നാം..!
എന്നിട്ടും, തമ്മിലുള്ള വടംവലി
അവസാനിക്കാറുമില്ലാ..!
എവിടെയാണ്
പുരോഗമനം..?
എവിടെയാണ് ഒരാശ്രയം..?
വിജയപർവ്വങ്ങളുടെ അട്ടഹാസത്തിൻ
കൊലക്കയറിൽ എപ്പോഴോ
നാം തൂങ്ങിയാടാൻ
തുടങ്ങി..!
അപ്പോഴും, കർത്താവും ക്രിയയും
കർമ്മവും
നാം തന്നെ സൃഷ്ടിക്കും..!
നാം തന്നെ
ഇരകളാകും ..!
സാക്ഷിയും പ്രതിയും പ്രതിക്കൂട്ടിൽ
ഉലാത്തുമ്പോൾ
ദിഗന്തം നടുങ്ങുന്ന
ആക്രോശങ്ങൾ ..!
രക്ഷപ്പെടലുകൾ
താൽക്കാലികം മാത്രം..!
മൂന്നടി മണ്ണ്
ദാനംചോദിക്കുന്ന
മാവേലിയായ് നാം സ്വയം
വാമനന് മുന്നിൽ ചെറുതാകും..!
മരുന്നിനും
മന്ത്രത്തിനും അടിമപ്പെടും..!
നിഴലുപോലെ
പരാജയപർവ്വങ്ങൾ
പിന്നിലെപ്പോഴുമുണ്ടാകും..!
ഗിനിപ്പന്നികളായ് വേച്ചു വീഴുമ്പോഴും
ഉരുവിടുകീ
ശാന്തിമന്ത്രം..!
" യതോ ധർമ്മസ്തതോ ജയ.."!!! (യതോ ധർമ്മസ്തതോ ജയ - ഭാരതവാക്യം)
- ശുഭ കൊടക്കാട് (സുഭദ്ര ടീച്ചർ)
CNNBHS ചേർപ്പ്, തൃശൂർ
ph: 9400843971

No comments:
Post a Comment