Tuesday, November 24, 2020

ശുഭ കൊടക്കാട്


 പെണ്ണുല

എരിഞ്ഞു കത്താൻ

വിധിക്കപ്പെട്ടവൾ..!

എരിയാതിരുന്നാൽ എതിർപ്പുകളുണ്ടാവും,

 എതിരിടാൻ ആളുകളും..!

തീപ്പന്തമായി കത്തണം;

തീക്കുണ്ഡമായി എരിയണം!

ആകാശത്തോളം ഉയർന്നാളണം..!

ഉള്ളും പുറവും വേവണം..!

ഉല ചൂടിൽ വെന്തുരുകണം

ഇല്ലെങ്കിൽ, അതിന് ഇന്ധനം

 തൂവാനും ആളുകളുണ്ട്..!

അപവാദച്ചൂടിൽ അകം പുറം വെന്ത് പാകമായോ എന്നും നോക്കും..!

പ്രണയിച്ചാലും, ഇല്ലെന്നറിയിച്ചാലും 

ഉല നിറഞ്ഞു കത്തുകയായി..!

അവസാന യാത്രയിലും കൂടെ എരിയാൻ സ്വന്തം മനസ്സു മാത്രം..! സൂര്യനായ് എന്നുമത് എരിഞ്ഞു കൊണ്ടേയിരിക്കുന്നു..!!

                       - ശുഭ കൊടക്കാട് (സുഭദ്ര)

                         CNNBHS, ചേർപ്പ്, തൃശൂർ.

1 comment:

  1. മൂര്‍ഛയുള്ള ശക്തിയേറിയ വാക്കുകള്‍ ഇനിയും ഇതുപോലുള്ള മൂര്‍ഛയേറിയ വരികള്‍ പ്രതീക്ഷിക്കുന്നു,, അഭിനന്ദനങ്ങള്‍

    ReplyDelete